കുട്ടികൾക്കായി വാതിലുകൾ തുറന്ന് കുവൈത്തിലെ ഹവല്ലി പാർക്ക്

കുവൈത്ത് സിറ്റി : ഒരു വർഷത്തിലധികം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം ഹവല്ലി പാർക്ക് കുട്ടികൾക്കായി വീണ്ടും വാതിലുകൾ തുറന്നു.അടച്ചുപൂട്ടിയിരുന്ന സമയത്തും ഗെയിമിങ് സോണുകൾ അഡ്മിനിസ്ട്രേഷൻ കൃത്യമായി പരിപാലിച്ചിരുന്നതായി ഹവല്ലി പാർക്കിന്റെ ഡയറക്ടർ സാദ് അൽ-അലി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണം ആവശ്യമായ നടപടികൾ എല്ലാം പാർക്കിൽ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.