അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ കുവൈത്ത് അമീറുമായി ഫോണിൽ ആശയവിനിമയം നടത്തി

0
26

കുവൈത്ത് സിറ്റി: അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അമീർ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹുമായി ഫോണിൽ ബന്ധപ്പെട്ടു, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ചർച്ചക്കിടെ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കക്കാരെ സുരക്ഷിതമായി മടക്കി എത്തിക്കുന്നതിനുള്ള ഒഴിപ്പിക്കൽ പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്നതിന് കുവൈത്ത് വഹിച്ച പങ്കിന് ബൈഡൻ അമീറിന് നന്ദി പറഞ്ഞു. ബുദ്ധിമുട്ടുകൾക്കിടയിലും അമേരിക്കയിലേക്ക് ജനങ്ങളിൽ കൊണ്ടുപോകുന്നതിനുള്ള പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിന് കുവൈത്ത് അമീർ ജോ ബൈഡനെ അഭിനന്ദിച്ചു. അതോടൊപ്പം ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹത്തെ കുവൈത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കാബൂൾ എയർപോർട്ട് പരിസരത്ത് നടന്ന ഭീകരാക്രമണത്തിന്റെ ജീവൻ പൊലിഞ്ഞ അമേരിക്കൻ സൈനികർക്കും ലൂസിയാന സംസ്ഥാനത്തെ ബാധിച്ച ഐഡ ചുഴലിക്കാറ്റിന്റെ ഇരകൾക്കും അമീർ അനുശോചനവും രേഖപ്പെടുത്തി.