രാജ്യത്തെ കോവിഡ് സാഹചര്യം പൂർണ്ണമായും നിയന്ത്രണ വിധേയമായതായി കുവൈത്ത് പ്രധാനമന്ത്രി

0
18

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യം പൂർണ്ണമായും നിയന്ത്രണ വിധേയമായതായി കുവൈത്തിലെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് പറഞ്ഞു. എന്നിരുന്നാലും ജാഗ്രത കൈവിടരുതെന്നും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും അതോടൊപ്പം പ്രതിരോധകുത്തിവെപ്പ് കൂടെ ഉണ്ടെങ്കിൽ മാത്രമേ നമ്മൾ പൂർണാർഥത്തിൽ സുരക്ഷിതരാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.