കുവൈത്തിൽ താമസരേഖ ഓണ്‍ലൈന്‍ വഴി മാറ്റുന്നത് കൂടുതല്‍ മേഖലകളിലേക്കും

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസരേഖ മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ സേവനങ്ങൾ കൂടുതല്‍ മേഖലകളിലേക്ക് അനുവദിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വക്താവ് അസീല്‍ അല്‍ മസ്യെദ് പറഞ്ഞു. ഇനി മുതല്‍, തൊഴില്‍ വിസ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പ് വിസയിലേക്കും തിരിച്ചും മാറ്റാൻ ഓണ്‍ലൈന്‍ വഴി സാധിക്കും. വിദ്യാര്‍ത്ഥി വിസ തൊഴില്‍ വിസയിലേക്കും, തൊഴില്‍ വിസ കുടുംബ വിസയിലേക്കും ഓണ്‍ലൈനിലൂടെ മാറ്റാമെന്നും അല്‍ മസ്യെദ് പറഞ്ഞു.