ഓഗസ്റ്റ് 19-30 വരെ വഫ്രയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ 17000ത്തിലധികം പ്രവാസികൾക്ക് വാക്സിൻ നൽകി

0
27

കുവൈത്ത് സിറ്റി: വഫ്ര വാക്സിനേഷൻ സെന്ററിൻ്റെ പ്രവർത്തനം വളരെ മികച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ അധികൃതർ. ഓഗസ്റ്റ് 19 -ന് ഉദ്ഘാടനം ചെയ്തതു മുതൽ കഴിഞ്ഞ 30 -ാം തീയതി വരെ 17000ത്തിലധികം പ്രവാസികൾക്കാണ് ഇവിടെ വച്ച് വാക്സിനേഷൻ നൽകിയത്. ഉയർന്ന താപനിലയും ഇടതടവില്ലാതെ വാക്സിൻ സ്വീകരിക്കാൻ പ്രവാസികൾ കുത്തിവെപ്പ് കേന്ദ്രത്തിലേക്ക് എത്തിയതും ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ മികച്ച രീതിയിൽ അവർ അതിനെ തരണം ചെയ്തതായും അധികൃതർ പറഞ്ഞു. 180 ആളുകളുള്ള ഉൾക്കൊള്ളുന്ന രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളും 14 ക്ലിനിക്കുകളും ഒരു നിരീക്ഷണ മുറിയും ഒരു എമർജൻസി റൂമും ഒരു സെൻട്രൽ ഫാർമസിയും ആംബുലൻസും മെഡിക്കൽ എമർജൻസി പോയിന്റും ഉൾപ്പെടുന്നതാണ് വഫ്രയിലെ വാക്സിനേഷൻ കേന്ദ്രം.