ദുബായ് : ദുബായിലെ ദ് സെൻട്രൽ വെറ്റിറിനറി റിസേർച്ച് ലബോറട്ടറിയിൽ മൃഗങ്ങളിൽ കോവിഡ് വാക്സീൻ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വൈറസ് മൃഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി 19 മൃഗങ്ങളിൽ നിന്നുള്ള 500 സെറം രക്ത സാമ്പിളുകൾ സ്വീകരിക്കും,കൊറോണ വൈറസിനെതിരായ ആന്റി ബോർഡികൾക്കായി എലിസ ടെസ്റ്റ് ആണോ ഉപയോഗിക്കുക . ആന്റിബോഡികൾ കണ്ടെത്തിയാൽ മൃഗങ്ങളിൽ വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിയുകയും അവ രോഗാവസ്ഥയിലാവുകയും ചെയ്യുമെന്ന് സയന്റിഫിക് ഡയറക്ടർ ഡോ. ഉൾറിച് വെർനറി പറഞ്ഞു.