കുവൈത്തിൽ ബിസിനസ്സ് ഉടമകൾക്ക് പുതിയ സേവനവുമായി PAM

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ ബിസിനസ്സ് ഉടമകൾക്ക് , തൊഴിലുടമയ്‌ക്കായി പുതിയ ഫയൽ ആരംഭിക്കുന്നതിനും സേവന രസീതുകൾ അച്ചടിക്കുന്നതിനും PAM ൻ്റെ സേവന പോർട്ടൽ വഴി ലൈസൻസ് കൈമാറുന്നതിനുള്ള അഭ്യർത്ഥനകൾ സമർപ്പിക്കാനും സാധിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെൻറ് ഡയറക്ടറുമായ അസീൽ അൽ മസീദ് അറിയിച്ചു. അപേക്ഷകൻ ആവശ്യമായ എല്ലാ രേഖകളും ഇവയ്ക്കൊപ്പം അറ്റാച്ച് ചെയ്യണം തുടർനടപടികൾക്കായി ഇവയുടെ രസീത് എടുത്ത് വയ്ക്കുകയും വേണം, പുതിയ സംവിധാനം ജോലി സുഗമമാക്കുന്നതിനും കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കുന്നതിനും സഹായിക്കുമെന്നും അൽ-മസീദ് പറഞ്ഞു.