ഇന്ത്യ – കുവൈത്ത് വിമാന സർവീസ്; ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം വരുന്ന ആഴ്ചയ്ക്കകം ഉണ്ടായേക്കും

0
23

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഈ വരുന്ന ആഴ്ചക്കുള്ളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുള്ള അൽ-രാജ്ഹി. കുവൈത്ത് വാർത്ത ഏജൻസിയായ കുനയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിൽ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഫ്ലൈറ്റുകൾ ആരംഭിക്കുന്നതിന് ഇന്ത്യൻ അധികാരികളുടെ ഭാഗത്തുനിന്നുമുള്ള അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അൽ-രാജ്ഹി പ്രസ്താവിച്ചു,

ഈജിപ്തിനും കുവൈത്തിനും ഇടയിലുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ ഈ ഞായറാഴ്ച പുനരാരംഭിക്കുമെന്നും അബ്ദുള്ള അൽ-രാജ്ഹി വ്യക്തമാക്കി. 9 കുവൈറ്റ്, ഈജിപ്ഷ്യൻ വിമാനങ്ങളാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സർവീസ് നടത്തുക.