പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും തമ്മിൽ ഫോണിൽ സംസാരിച്ചു

0
33

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഫോണിൽ സംസാരിച്ചു. വാണിജ്യ-വ്യാപാര, സാമ്പത്തിക മേഖലകളിലടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ചും അഫ്ഗാനിസ്ഥാൻ സംഭവവികാസങ്ങളും രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക സന്ദേശവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ എത്തിയിരുന്നു.

സന്ദേശത്തിനൊപ്പം വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ആശംസകളും കൈമാറി.