കുവൈത്തിൽ ഉയർന്ന ശമ്പളമുള്ള പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിർത്താൻ ആലോചന

0
26

കുവൈത്ത് സിറ്റി : കുവൈത്തിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്താൻ സർക്കാർ പദ്ധതിയിടുന്നതായി അൽ-ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈത്ത് വത്ക്കരണ നയത്തിൻ്റെ ഭാഗമായി സ്വദേശികൾക്ക് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് തുല്യമായ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതുൾപ്പെടെ നിരവധി പദ്ധതികൾ മന്ത്രിസഭ പഠിക്കുന്നതായും പത്ര റിപ്പോർട്ടിൽ പറയുന്നു.അടുത്ത രണ്ടു വർഷത്തിനകം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക്‌ പന്ത്രണ്ടായിരത്തിൽ പരം തൊഴിൽ അവസരങ്ങൾ ശൃഷ്ടിക്കുവാനും പദ്ധതി തയ്യാറാക്കുന്നതായി
മാനവശേഷി സമിതി ഡെപ്യൂട്ടി ഡയരക്ടർ ജനറൽ സുൽത്താൻ അൽ ഷലാനി വെളിപ്പെടുത്തിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്തിതിട്ടുണ്ട് .