ഇന്ത്യ – കുവൈത്ത് വിമാന സർവീസ് നാളെ മുതൽ ആരംഭിക്കും

0
23

കുവൈത്ത്‌ സിറ്റി : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള ആദ്യ സർവ്വീസ്‌ ചൊവ്വാഴ്ച കൊച്ചിയിൽ നിന്നും ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനക്കമ്പനികൾ ടിക്കറ്റ്‌ ബൂക്കിംഗ്‌ ആരംഭിച്ചു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നിന്ന് കൊച്ചിയിൽ നിന്നും ബുധൻ, വെള്ളി, തിങ്കൾ എന്നീ ദിവസങ്ങളിൽ കോഴിക്കോടു നിന്നുമാണു സർവ്വീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌.245 ദിനാറിൽ ആണു ടിക്കറ്റ്‌ നിരക്ക്‌ ആരംഭിക്കുന്നത്‌‌ . ബൂക്കിംഗ്‌ ആരംഭിച്ചു മിനുട്ടുകൾക്കകം തന്നെ ടിക്കറ്റുകൾ വളരെ വേഗം ബുക്ക് ചെയ്യപ്പെട്ടു. കുവൈറ്റ് എയർവെയ്സ് നാളെ മുതൽ ഇന്ത്യ – കുവൈത്ത് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. ചെന്നൈ മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ഉള്ളത്.