ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് യുഎഇയിൽ ആറു മാസം വരെ തുടരാൻ അനുമതി നൽകിയേക്കും

0
18

അബുദാബി: കോവിഡ് പ്രതിസന്ധി പരിഗണിച്ച്,
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് യുഎഇയിൽ
ആറു മാസം വരെ തുടരാൻ അനുമതി നൽകിയേക്കും.ജോലി നഷ്ടപ്പെടുന്നവർക്ക് 3 മുതൽ 6 മാസം വരെ രാജ്യത്തു തുടരാമെന്ന തരത്തിൽ ഇളവുകൾ അനുവദിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. പ്രവാസികൾക്ക് അനുകൂലമായ പുതിയ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ജോലിയിൽ നിന്നു പിരിച്ചു വിട്ട ജീവനക്കാർ 30 ദിവസത്തിനകം രാജ്യം വിടണമെന്നാണു നിലവിലെ നിയമം. ഈ പ്രഖ്യാപനം വരുന്നതോടെ യുഎഇയിൽ മറ്റൊരു ജോലി നേടാൻ ശ്രമിക്കുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാകും.