ഇന്ത്യാ- കുവൈത്ത് ആദ്യ വിമാനം ഇന്ന്, ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

0
49

കുവൈത്ത് സിറ്റി: ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ പ്രഖ്യാപിച്ചു.ഇന്ന് സെപ്റ്റംബർ 7 പുലർച്ചെ മുതലാണ് കുവൈത്ത് എയർവേസ് തങ്ങളുടെ ആദ്യ വിമാന സർവീസ് ആരംഭിക്കുന്നത്.ചില വിമാനങ്ങൾക്ക് 1000 ദിനാർ വരെ നിരക്ക് ഏർപ്പെടുത്തിയപ്പോൾ എയർ ഇന്ത്യ ഏകദേശം 240 ദിനാർ ആണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റുകൾക്ക് വൻ നിരക്ക് ഈടാക്കുമ്പോഴും ഡിമാൻഡ് ഒട്ടുംതന്നെ കുറയുന്നില്ല, ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം വീണ്ടും തിരിച്ച് കുവൈറ്റിലേക്ക് എത്താൻ ഈ സാഹചര്യത്തിലും അവർ നിർബന്ധിതരാകുന്നു എന്നതാണ് യാഥാർത്ഥ്യം. സെപ്തംബർ മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിദിന യാത്രക്കാരുടെ എണ്ണം 768 മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.