കായികപ്രേമികളെ വീണ്ടും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കാൻ കുവൈത്ത് മന്ത്രിസഭാനുമതി

0
25

കുവൈത്ത് സിറ്റി : 2021-2022 സീസൺ ആരംഭിക്കുന്നതോടെ കായിക പ്രേമികളെ വീണ്ടും സ്റ്റേഡിയങ്ങളിലേക്ക് അനുവദിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു.വാക്സിനേഷൻ ചെയ്ത ആരാധകർക്ക് മാത്രമേ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നൽകൂ എന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ട്വിറ്ററിൽ പറഞ്ഞു.ഗെയിമുകളിലും പരിശീലന സമയത്തും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സ്റ്റേഡിയം ശേഷിയുടെ 30 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ .