ഡെൽറ്റ വേരിയന്റ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുരക്ഷ നടപടികൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

0
19

കുവൈത്ത് സിറ്റി : ഈയിടെ തുർക്കിയിൽ നിന്ന് വന്ന പൗരന് ഡെൽറ്റ വേരിയന്റ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുരക്ഷ നടപടികൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്. കൊറോണ വൈറസ് വേരിയന്റ് രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുന്ന കാര്യത്തിൽ ആരോഗ്യ അധികാരികൾ നടപടികൾ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ ഉപദേശക സമിതി ചെയർപേഴ്‌സൺ ഡോ. ഖാലിദ് അൽ-ജറല്ലയാണ് ഡെൽറ്റ വേരിയന്റിൽ അണുബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. യാത്രക്കാരനെ ഐസൊലേറ്റ് ചെയ്യുന്നതുൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.