സെപ്റ്റംബർ 9, 12 തീയതികളിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പൊതുസേവനങ്ങൾക്ക് അവധി

0
22

കുവൈത്ത് സിറ്റി: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 9 (വ്യാഴം), 12 സെപ്റ്റംബർ 2021 (ഞായർ) തീയതികളിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പൊതു സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.അതേസമയം അടിയന്തിര കോൺസുലർ സേവനങ്ങൾക്ക് മുടക്കം ഉണ്ടാവുകയില്ലെന്നും അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. അബ്ബാസിയ, ഫഹാഹീൽ, ഷാർക്ക് എന്നിവിടങ്ങളിലെ പാസ്പോർട്ട് ഔട്ട്സോഴ്സ് കേന്ദ്രങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നതായിരിക്കും.