നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

0
17

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ എംബസി അധികൃതരുടെയും പ്രവാസികളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്‌ കുവൈത്തില്‍ ആദ്യമായി നീറ്റ്‌ പരിക്ഷാ കേന്ദ്രം അനുവദിച്ചത്‌ . പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എംബസി മാര്‍ഗ്ഗനിര്‍ദേശ്‌ങ്ങള്‍ പുറപ്പെടുവിച്ചു, ഇവ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍:

നാഷണല്‍ ടെസ്റ്റിംഗ്‌ ഏജന്‍സി(എന്‍ടിഎ ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും പരീക്ഷ നടത്തുക

സെപ്‌തംബര്‍ 12ന്‌ ഞായറാഴ്‌ച രാവിലെ 11.30 മുതല്‍ 2.30 വരെയായയിരിക്കും പരീക്ഷ. എന്‍ടിഎ നല്‍കുന്ന കറുത്ത ബോള്‍ പോയിന്റ്‌ പെന്‍ ഉപയോഗിച്ച്‌ ഒഎംആര്‍ ഷീറ്റില്‍ ഉത്തരം നല്‍കണം

മൂന്ന്‌ മണിക്കൂറാണ്‌ പരീക്ഷാ സമയം

പരീക്ഷ ഇംഗ്ലീഷ്‌ ഭാഷയില്‍ മാത്രമായിരിക്കും

പരീക്ഷാ കേന്ദ്രമായ എംബസിയിലേക്ക്‌ പ്രധാന ഡിപ്ലോമാറ്റിക്‌ ഗേറ്റ്‌ വഴി രാവിലെ 8.30 മുതലായിരിക്കും പ്രവേശനം ആരംഭിക്കുക, ബാച്ചുകളായിട്ടായിരിക്കുമിത. 11 മണിവരെ മാത്രമായിരിക്കും പ്രവേശനം. അഡ്‌മിറ്റ്‌ കാര്‍ഡുകളില്‍ നല്‍കിയിരിക്കുന്ന സമയം അനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരണം.

11 മണിക്ക്‌ ശേഷം എത്തുന്നവര്‍ക്ക്‌ പ്രവേശനം അനുവദിക്കില്ല https://neet.nta.nic.in നിന്ന്‌ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യണം. പരീക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച്‌ അവ പാലിക്കണം.

പരീക്ഷാ കേന്ദ്രത്തില്‍ നിന്നും എന്‍ 95 മാസ്‌ക്ക്‌ ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കും അവ ധരിച്ചുകൊണ്ടുമാത്രം പ്രവേശിക്കുക

എംബസി പരിസരത്ത്‌ സ്ഥാപിച്ചിട്ടുള്ള രജിസ്‌ട്രേഷന്‍ ഡസ്‌ക്ക്‌ രാവിലെ 8.30 മുതല്‍ പ്രവര്‍ത്തിക്കും. അഡ്‌മിറ്റ്‌ കാര്‍ഡും ഒപ്പം തിരിച്ചറിയല്‍ രേഷയും കൈവശം വയക്കണം. ഇവയുള്ളവര്‍ക്ക്‌ മാത്രമേ രജിസ്‌ട്രേഷന്‍ ഏരിയയില്‍ പ്രവേശനം ലഭിക്കൂ. കുട്ടികള്‍ക്ക്‌ മാത്രമായിരിക്കും ഇവിടേക്കുള്ള പ്രവേശനം.

വ്യക്തിഗത വസ്‌തുക്കള്‍ സുരക്ഷിതമായി അവരവര്‍ തന്നെ സൂക്ഷിക്കണം. അനുവദനീയമല്ലാത്ത വസ്‌തുക്കള്‍ കൈവശം വച്ചാല്‍ നടപടിയുണ്ടാകും

ഡ്രസ്സ്‌കോഡ്‌ പാലിക്കണം, കട്ടിയുള്ള സോളുകളുള്ള പാദരക്ഷകളും വലിയ ബട്ടണുകളുള്ള വസ്‌ത്രങ്ങളും അനുവദനീയമല്ല

പരീക്ഷാസമയം അവസാനിക്കുന്നതിന്‌ മുന്‍പായി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷാഹാളില്‍ നിന്ന്‌ പുറത്ത്‌ പോകാനാവില്ല

നയതന്ത്ര മേഖലയ്‌ക്കകത്തും പുറത്തും പാര്‍ക്കിംഗ്‌ സൗകര്യമില്ല. നയതന്ത്ര മേഖലയുടെ പ്രവേശന കവാടത്തില്‍ കുട്ടികളെ ഇറക്കുക. അവിടെ നിന്ന്‌ എംബസിയിലേക്കും തിരിച്ചും യാത്രചെയ്യാന്‍ എംബസി ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

രജിസ്‌ട്രേഷന്‍ ഡസ്‌ക്കില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ അടിയന്തര കോണ്‍ടാക്‌റ്റ്‌ നമ്പര്‍ നല്‍കണം