ഒമാന്‍: ഒമാനിൽ കെ ജി മുതൽ 12ാം ക്ലാസ് വരെയുള്ള എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. വിദ്യാര്‍ഥികള്‍ റെസിഡൻറ് കാർഡ് എടുത്തതിന്‍റെ കോപ്പി ഈ മാസം ഒമ്പതിനുമുമ്പ് കൈമാറണമെന്ന് ഇന്ത്യൻ സ്കൂൾ അധികൃതരും സർക്കുലർ നൽകിയിട്ടുണ്ട്. റെസിഡൻറ് കാർഡ് എടുക്കാന്‍ ഒരു മാസത്തെ സമയപരിതിയാണ് മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.
കൂടാതെ കുട്ടികളുടെ റെസിഡൻറ് കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്ക്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് ഇനി മുതല്‍ റെസിഡന്‍റെ കാര്‍ഡ് നിര്‍ബന്ധമാണ്. റെസിഡൻറ് കാർഡ് എല്ലാവരും എടുക്കണം എന്ന് കാണിച്ച് രക്ഷിതാക്കള്‍ക്ക് സ്ക്കൂള്‍ അധികൃതര്‍ സർക്കുലർ നല്‍കിയിട്ടുണ്ട്. ഈ മാസം അഞ്ചാം തിയതിയാണ് രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നതിന്‍റെ ലിങ്കുകളും രക്ഷിതാക്കള്‍ക്ക് സ്കൂളുകൾ അധികൃതര്‍ നല്‍കിയിട്ടുണ്ട്.അപേക്ഷിക്കേണ്ട ലിങ്കില്‍ കയറി റെസിഡൻറ് കാർഡ് കോപ്പിക്ക് വേണ്ടി അപേക്ഷിക്കാം അല്ലെങ്കില്‍ സ്ക്കൂളിലേക്ക് ഇ-മെയിൽ ചെയ്യണമെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന നിർദേശം. 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമായിരുന്നു റെസിഡൻറ് കാർഡ് നിർബന്ധമായിരുന്നത്. മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് മാത്രമാണ് ആദ്യം കാര്‍ഡ് വേണ്ടിയിരുന്നത്.