മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസ്സോസിയേഷൻ ഇന്റർനാഷണൽ കുവൈത്ത് ബ്രാഞ്ച് . തൃശൂർ മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും അന്നദാനം നടത്തിയാണ് താരത്തിന്റെ എഴുപതാം ജന്മദിനം അസ്സോസിയേഷൻ ആഘോഷിച്ചത്.
മമ്മൂക്കക്ക് ഏറ്റവും ഇഷ്ടമായ രീതിയിൽ ചാരിറ്റി പ്രവർത്തനത്തിലൂടെ മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കാൻ സാധിച്ചതിൽ സംഘടനയുടെ പ്രസിഡന്റ് മനാഫ് മനുവും രക്ഷധികാരി ബിവിൻ തോമസും,കുവൈറ്റ് ട്രഷററും ഇന്റർനാഷണൽ ജോയിന്റ് സെക്രട്ടറിയുമായ ജോബിൻ പാലക്കലും സന്തോഷം പ്രകടിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ അന്നദാനത്തിന് നേതൃത്വം നൽകിയത് ഇപ്പോൾ നാട്ടിലുള്ള സംഘടനയുടെ സെക്രട്ടറി ഷാലി വേണാട്ടാണ്. തങ്ങളുടെ പ്രിയതാരത്തിൻ്റെ പ്രതിമയുണ്ടാക്കി അദ്ദേഹത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാലി