കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ ആണ് കേസിന് ആസ്പദമായ സംഭവം. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് തർക്കം വലുതാവുകയും ഈജിപ്ത് സ്വദേശിനിയായ യുവതി ഫർവാനിയയിലെ അപ്പാർട്ട്മെന്റിൽ വച്ച് കത്തി ഉപയോഗിച്ച് ഭർത്താവിനെ കുത്തുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരുടെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്.