ഫലസ്തീൻ വിഷയത്തിൽ കുവൈത്ത് ഉൾപ്പടെയുള്ള അറബ് ലോകം എന്നും പിന്തുണ നൽകും: കുവൈത്ത് വിദേശകാര്യ മന്ത്രി

0
17

കുവൈത്ത് സിറ്റി: അറബ് ലീഗിന്റെ നിയമവും തത്വങ്ങളും മേഖലയിലെ രാജ്യങ്ങളുടെ പരസ്പര താൽപ്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തത്തിന് കുവൈത്ത് പിന്തുണ നൽകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ്പറഞ്ഞു. അറബ് ലീഗിന്റെ 156 -ാമത് മന്ത്രിതല സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്താരാഷ്ട്ര തീരുമാനങ്ങളും നിയമങ്ങളും അടിസ്ഥാനമാക്കി ഫലസ്തീൻ വിഷയത്തിൽ തന്റെ രാജ്യവും അറബ് ലോകവും എന്നും പിന്തുണയ്ക്കുമെന്നും അൽ-മുഹമ്മദ് പറഞ്ഞു.പലസ്തീൻ ജനതയ്‌ക്കെതിരായ എല്ലാ ക്രൂരതകൾക്കും അടിച്ചമർത്തലുകൾക്കും ഇസ്രായേലിനെ അറബ് ലോകം ഉത്തരവാദികളായി കാണുന്നു, അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യെമൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്, കുവൈത്ത് വിദേശകാര്യ മന്ത്രി സൗദിക്ക് പിന്തുണ അറിയിച്ചു.