കുവൈറ്റ് സിറ്റി : ഇന്ത്യ അലക്സാണ്ട്രിയ, സൊഹാഗ്, പാകിസ്ഥാൻ, ദുബായ്, തുർക്കി, ഇറ്റലി ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ളതിനാൽ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഡിജിസിഎ വൃത്തങ്ങൾ. ഘട്ടംഘട്ടമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനശേഷി ഉയർത്തുക. രണ്ടാം ഘട്ടത്തിൽ പ്രതിദിനം 20,000 യാത്രക്കാർക്ക് വരാൻ അനുമതിയും സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 200 ആകും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.മൂന്നാം ഘട്ടത്തിൽ പ്രതിദിനം 30,000 യാത്രക്കാരുമായി പരമാവധി 300 ഫ്ലൈറ്റുകളെ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത് പ്രാദേശികവും അന്താരാഷ്ട്രവുമായ ആരോഗ്യ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമിത്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക,ഈജിപ്ത്,
എന്നിവിടങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ആരംഭിച്ചതിനു ശേഷം നിലവിൽ 40 എയർലൈനുകളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരം മാത്രവും, കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ഉണ്ടായിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തന ശേഷിയുടെ പകുതിക്ക് അടുത്തുപോലും പോലും വരില്ല ഇത്.