ചെലവ് ചുരുക്കൽ; കുവൈത്തിൽ പ്രവാസികൾക്കുള്ള ആരോഗ്യ സേവനങ്ങൾ പരിമിതമാക്കാൻ ആരോഗ്യ മന്ത്രാലാലം ആലോചിക്കുന്നു

0
35

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ആശുപത്രികളിലും, ആരോഗ്യകേന്ദ്രങ്ങളിലും പ്രവാസികൾക്കുള്ള മെഡിക്കൽ സേവനങ്ങൾ മരുന്നുകളുടെ വിതരണം എന്നിവ കുറയ്ക്കുന്നതിനുള്ള ഫ്രേംവർക്ക് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് പഠനം നടത്തി ധനകാര്യ മന്ത്രാലയത്തിന് നൽകാൻ മന്ത്രിസഭയാണ് ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തിയത്. പ്രവാസികൾക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ പക്കൽ ബദൽ മാർഗ്ഗങ്ങളുണ്ടെന്നും, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള ഓപ്പറേഷൻ അപ്പോയിന്റ്മെന്റുകളുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിന് നൽകുന്ന സേവനത്തെ ഇത് ബാധിക്കാത്ത വിധത്തിൽ പദ്ധതി നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കിയതായി പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ ചെലവ് ചുരുങ്ങിയത് 10% കുറയ്ക്കാനുള്ള സമഗ്രമായ പദ്ധതി MOH അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് കുറയ്ക്കുക, വിദേശത്തുള്ള ആരോഗ്യ ഓഫീസുകളിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തൽ, വിരമിച്ചവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് കരാറിൻ്റെ പരിമിതപ്പെടുത്തൽ എന്നിവയും ആരോഗ്യ മന്ത്രാലയം സമർപ്പിക്കുന്ന പദ്ധതിയിൽ ഉണ്ടാകും