ലോകത്ത് അപ്പാർട്മെന്റ് വാടക നിരക്കിൽ കുവൈത്ത് 18-‌ാം സ്ഥാനത്ത്

0
17

കുവൈത്ത് സിറ്റി: അപ്പാർട്മെന്റ് വാടക നിരക്കിൽ
ലോക രാജ്യങ്ങൾക്കിടെ കുവൈത്ത് 18-‌ാം സ്ഥാനത്ത്. അമേരിക്കൻ ഇക്കണോമിക് വെബ്സൈറ്റ് ആയ വാൾസ്ട്രീറ്റ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത് .കുവൈത്തിൽ ഒരു ബെ‌ഡ്‌റൂം അപ്പാർട്ട്മെന്റിന് ശരാശരി വാടക 730 ഡോളറാണെന്നാണ് ഈ പഠനത്തിൽ പറയുന്നത്.2178 ഡോളർ ശരാശരി വാടകയുള്ള ഹോങ്കോങ് ആണ് ലോകത്ത് ഒന്നാംസ്ഥാനത്തുള്ള രാജ്യം.

ഗൾഫ് രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത് ഖത്തർ ആണ്.ഖത്തറിൽ ശരാശരി വാടക 1545 ഡോളർ, ലോകരാജ്യങ്ങളിൽ 4‌‌ാംസ്ഥാനത്തും. യു‌എഇ‌യാകട്ടെ 1187 ഡോളറുമായി ലോകത്ത് 10‌‌ാംസ്ഥാനത്ത്. ബഹ്‌റൈനിൽ 897 ഡോളറുമായി കുവൈത്തിന് പിറകെ 19-‌ാം സ്ഥാനത്തുണ്ട്.