കോഴിക്കോട് നിപ സ്ഥിരീകരിച്ച പ്രദേശത്തെ വവ്വാലുകളിലെ വൈറസ് സാന്നിധ്യം പരിശോധിക്കും.

0
25

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച പ്രദേശത്തെ വവ്വാലുകളിലെ വൈറസ് സാന്നിധ്യം
പരിശോധിക്കാൻ നടപടിയുമായി വനംവകുപ്പ്. വവ്വാലുകളെ പിടികൂടുന്നതിനായി പ്രദേശത്ത് വലകൾ സ്ഥാപിച്ചു. മുക്കം നഗരസഭയിലെ തെയ്യത്തുംകടവ് കുറ്റ്യോട്ട് പ്രദേശത്താണ് മരങ്ങളില്‍ വലകള്‍ സ്ഥാപിച്ചത്.ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് വനം വകുപ്പ് വവ്വാലുകളെ പരിശോധനക്കായി പിടികൂടുന്നത്. പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞരായ ഡോ.മംഗേഷ് ഗോകലെ, ഡോ. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലാണിത്. വലയിൽ കുടുങ്ങുന്ന വവ്വാലുകളെ പുലർച്ചെ 5.30 ഓടെ പുറത്തെടുത്ത് സ്രവം ശേഖരിച്ചു നിപ വൈറസ് സാന്നിധ്യമുണ്ടോ എന്ന് പരിരോധിക്കും .