കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വരുന്ന സെമസ്റ്ററിലെ പാഠ്യപദ്ധതി കുറച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂളുകൾ പുനരാരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാഭ്യാസ മന്ത്രാലയം ആദ്യ സെമസ്റ്ററിലെ പാഠ്യപദ്ധതി (കരിക്കുലം) കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടാകും എന്നാണ് പ്രാദേശിക അറബി ദിനപത്രമായ അൽജരീദ റിപ്പോർട്ട് ചെയ്യുന്നത്.പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും എന്നാണ് പത്ര റിപ്പോർട്ടിൽ പറയുന്നത്. വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിലേക്ക് തിരിച്ചെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ആയി പ്രവർത്തി സമയവും കുറച്ചിട്ടുണ്ട്.