ജനജീവിതം സാധാരണ നിലയിലേക്ക്: കുവൈത്തിൽ പല ആശുപത്രികളിലായി 20 കോവിഡ് പ്രത്യേകവാർഡുകൾ പ്രവർത്തനം അവസാനിപ്പിച്ചു

0
27

കുവൈത്ത് സിറ്റി :  തുടർച്ചയായ ആറാം ആഴ്ചയിലും കുവൈത്തിൽ  കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.  രാജ്യത്തെ കൊറോണ ബാധിക്കപ്പെടുന്നവരുടെ എണ്ണത്തിലും  ആശുപത്രികളിലെ “കോവിഡ് 19” രോഗികൾക്കുള്ള തീവ്രപരിചരണ വാർഡുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും പ്രകടമായ കുറവുണ്ടായി. കണക്കുകൾ എടുത്തു പറയുകയാണെങ്കിൽ മുൻകാലങ്ങളെ അപേക്ഷിച്ച്  90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നിരവധി ആശുപത്രികളിലായി പ്രവർത്തിച്ചിരുന്ന 20 കോവിഡ് വാർഡുകളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയിലെ ആകെ കൊറോണ അണുബാധിതരുടെ എണ്ണം 464 ആണ്. സെപ്തംംബർ 5 ഞായറാഴ്ച മുതൽ 11 ശനിയാഴ്ച വരെയുള്ളളതാണിത് . പ്രതിദിനം ഒരു മരണംം എന്ന നിരക്കിൽ ആഴ്ചയിൽ ഏഴ് മരണങ്ങളാണ് റിപ്പോർട്ട്്ട് ചെയ്തത്. മുൻകാലങ്ങളെെ അപേക്ഷിച്ച് വലിയ കുറവാണ് മരണ നിരക്കിലുംം രേഖപ്പെടുത്തിയത്.