7,582 പ്രവാസികൾ ഇതുവരെ ഇന്ത്യയിൽനിന്ന് കുവൈത്തിൽ എത്തി

0
19

കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ റായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് സെപ്റ്റംബർ 5 മുതൽ 11 വരെയുള്ള കണക്കനുസരിച്ച് ഈജിപ്തിൽ നിന്നും 10,261 യാത്രക്കാരും ഇന്ത്യയിൽ നിന്നുള്ള 7,582 യാത്രക്കാരും ഉൾപ്പെടെ 17,843 പ്രവാസികൾ കുവൈത്തിൽ  എത്തിയതായാണ്. ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും 174 വിമാനങ്ങളാണ് സർവീസ് നടത്തിയത്, ഈജിപ്തിൽ നിന്നും 89 ഉം ഇന്ത്യയിൽ നിന്നും 85 ഉം.

ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായുള്ള ആരോഗ്യ ആവശ്യകതകൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഓരോ യാത്രക്കാർക്കും ബാധകമാണ്. ഇതിൽ ആർക്കും ഇളവുകൾ അനുവദിക്കില്ലെന്നും  അധികൃതർ വ്യക്തമാക്കി.