കുവൈത്ത് സിറ്റി : ചരിത്രത്തിലാദ്യമായി, ഇന്ത്യക്ക് പുറത്തുള്ള പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതി. ഇന്ത്യക്ക് പുറത്തുള്ള ആദ്യ പരീക്ഷ കേന്ദ്രമാണ് കുവൈത്തിൽ അനുവദിക്കപ്പെട്ടത്. സെപ്റ്റംബർ 12 ഞായറാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരീക്ഷയിൽ മുന്നൂറിലധികം ഇന്ത്യക്കാരായ വിദ്യാർത്ഥികൾ പങ്കെടുത്തു. ,നീറ്റ് പരീക്ഷ വിജയകരമായി നടത്താനായെന്നും ഇതൊരു ചരിത്ര സംഭവമാണെന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു.നീറ്റ് പരീക്ഷ നടത്തുന്നതിനുള്ള കേന്ദ്രമായി ആദ്യമായാണ് കുവൈറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് പ്രതിസന്ധി്ധി മൂലം കഴിഞ്ഞ ഒരു വർഷമായി വളരെ ബുദ്ധിമുട്ടു നേരിട്ടുകൊണ്ടിരിക്കുന്നന കുടുംബങ്ങൾക്ക് നാട്ടിിൽ പോകാതെ തന്നെ കുട്ടികളെ പരീക്ഷകൾ പങ്കെടുപ്പിക്കാനായത് വളരെ സഹായകമായതായും, അംബാസഡർ പറഞ്ഞു.പരീക്ഷയുടെ വിജയകരമായ നടത്തിപ്പിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകിയതിന് കമ്മ്യൂണിറ്റി അംഗങ്ങൾ, കുവൈത്ത് അധികാരികൾ, സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ ഉൾപ്പടെ എല്ലാവർക്കും നന്ദി പറയുന്നതായും. പരീക്ഷ സംഘടിപ്പിക്കാൻ സഹായിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായും സിബി ജോർജ് പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിർദ്ദേശിച്ചിട്ടുള്ള എല്ലാ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ നടപടികളും പാലിച്ചാണ് എംബസി നീറ്റ് പരീക്ഷ വിജയകരമായി നടത്തിയത്