അടുത്ത മാസത്തോടെ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

0
23

കുവൈത്ത് സിറ്റി : ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വരുന്ന മാസത്തോടെ കുറഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒക്ടോബർ മാസത്തോടെ  യാത്ര നിരക്കിൽ കാര്യമായ കുറവ് വരുമെന്നാണ്   ട്രാവൽ-ആൻറ്ടൂറിസം രംഗത്തുള്ളവർ വ്യക്തമാക്കുന്നത്. കുവൈത്തിലേക്ക് തിരിച്ചെത്തിയില്ല ആളുകളുടെ എണ്ണത്തിന് അനുസരിച്ച് വിമാനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്് ഇല്ലാത്തതായിരുന്നു ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ കാരണം . ഒരു വർഷത്തിന് ശേഷം നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചപ്പോൾ ഉയർന്ന വൻ ഡിമാൻഡ്  വിമാന ടിക്കറ്റ് നിരക്കിലും  പ്രകടമായിരുന്നു.

വൻ തുകയാണ് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് കമ്പനികൾ ഈടാക്കിയത്.  ഇന്ത്യയിൽ നിന്നും ഈജിപ്തിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച ശേഷം ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30% വരെ കുറവ് ഇതിനകം തന്നെ പ്രകടമായിട്ടുണ്ടെന്നാണ്  ട്രാവൽ ആൻഡ് ടൂറിസം രംഗത്തുള്ളവരുടെ വിശദീകരണം. . 350-370 ദിനാറിന് ഇപ്പോൾ ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.  സെപ്റ്റംബർ അവസാനിക്കുന്നതോടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് സൂചന. അതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന പതിവ് നിരക്കിൽ ടിക്കറ്റ് ലഭ്യമാവുമെന്ന് ട്രാവൽ ഏജൻസികൾ കരുതുന്നു.