പുതിയ യാത്രാ നിർദേശങ്ങളുമായി സൗദി അറേബ്യ

സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) തിങ്കളാഴ്ച രാജ്യത്തെ വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ എയർലൈനുകൾക്കും എത്തിചേരൽ ( അറൈവൽ ) ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

– സൗദി അംഗീകൃത വാക്സിനുകളുടെ ഒരൊറ്റ ഡോസ് ലഭിച്ച യാത്രക്കാർ എത്തുന്നതിന് 72 മണിക്കൂർ മുൻപെടുത്ത പിസിആർ നെഗറ്റീവ് റിസൾട്ട് കാണിക്കണം, കൂടാതെ അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനും , ഇക്കാലയളവിൽ വീണ്ടും പിസിആർ പരിശോധനയ്ക്കും വിധേയമായിരിക്കണം.

– ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) സൗദിയും അംഗീകരിക്കാത്ത അല്ലെങ്കിൽ ലോകാരോഗ്യ സംഘടനയുടെ ലൈസൻസുള്ള എന്നാൽ സൗദിയിൽ അംഗീകാരം ലഭിക്കാത്ത വാക്‌സിനുകളിൽ ഒന്ന് ലഭിച്ചവർ നെഗറ്റീവ് പിസിആർ റിസൾട്ട് ക്ഷമിക്കണം. 5 ദിവസത്തെ ക്വാറന്റൈനും ഈ അഞ്ച് ദിവസത്തിനുള്ളിൽ രണ്ട് പിസിആർ ടെസ്റ്റുകൾ നടത്തുകയും വേണം