പ്രായപൂർത്തിയാകാത്ത പ്രവാസി പെൺകുട്ടിയുടെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 സ്വദേശികളെ കോടതി വെറുതെവിട്ടു

കുവൈത്ത് സിറ്റി : പ്രായപൂർത്തിയാകാത്ത പ്രവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതരായ നാല് കുവൈത്ത് പൗരന്മാരെ കുവൈത്തിലെ അപ്പീൽ കോടതി കുറ്റവിമുക്തരാക്കി. ജഡ്ജി നാസർ അൽ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബഞ്ചിൻ്റെതാണ് വിധി. മൂന്ന് പ്രതികൾക്കും ഒരു ശിക്ഷയും വിധിക്കുന്നില്ലെന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രസ്താവിച്ചു, പ്രതികൾ ഓരോരുത്തരും രണ്ട് വർഷത്തേക്ക് നല്ല പെരുമാറ്റം നിലനിർത്താമെന്ന് പ്രതിജ്ഞ സമർപ്പിക്കുകയും 500 ഡോളർ സാമ്പത്തിക ഗ്യാരണ്ടി നൽകണം എന്നുമാണ് കോടതി നിർദ്ദേശിച്ചത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പ്രതികളിലൊരാൾക്ക് 100 ദിനാർ പിഴയും കോടതി വിധിച്ചു.സിവിൽ കേസ് പരിഗണിക്കാൻ അധികാരമുള്ള കോടതിയിലേക്ക് റഫർ ചെയ്യാനും ഉത്തരവിട്ടു.