കുവൈത്തിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കോവിഡ്മൂന്നാം ഡോസ് വാക്സിൻ നൽകാൻ ആരംഭിച്ചു

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് പ്രത്യേകിച്ചും വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്ക് ആരോഗ്യ മന്ത്രാലയം കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് നൽകാൻ തുടങ്ങിയതായി അറബിക് പത്രം അൽ-അൻബ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, MoH ഉടൻ തന്നെ മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കുത്തിവയ്പ്പ് പൂർത്തിയാക്കിയ ശേഷം ആയിരിക്കും ഇത്.