കുവൈത്ത് സിറ്റി: 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രവാസിയെ നാടുകടത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ ഏതു രാജ്യക്കാരനാണ് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇരയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം, കേടായ ഗൃഹോപകരണം നന്നാക്കാൻ വന്ന ടെക്നീഷ്യനാണ് അതിക്രമം കാണിച്ചത്. ഇയാൾ ഇരയുടെ വീട്ടിലെത്തിയ സമയത്ത് മതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല.