സ്കൂൾ വിദ്യാർത്ഥികളുടെ ആദ്യ രണ്ട് ഡോസ് വാക്സിനുകൾക്കും ഇടയിലെ സമയപരിധി കുറച്ചു

0
21

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാർത്ഥികൾക്കുള്ള ആദ്യത്തേയും രണ്ടാമത്തേയും വാക്സിനേഷൻ ഡോസുകൾക്കിടയിലെ കാലയളവ് കുറച്ചു. 6 ആഴ്ചയിൽ നിന്ന് മൂന്ന് ആഴ്ചയായാണ് കുറച്ചത്. ഈ മാസം സ്കൂൾ തുറക്കുന്നത് പരിഗണിച്ചാണ് നടപടി. അറബി പത്രമായ അൽജറീദയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. സ്കൂൾ വിദ്യാർത്ഥികളിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിക്കുവരുടെ ശതമാനം വർധിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. സ്കൂളുകൾ പുനരാരംഭിക്കുന്നത് മുമ്പായി വിദ്യാർഥികളിൽ ഭൂരിഭാഗത്തിൻ്റെയും വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.