കുവൈത്തിൽ കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചവർ 71 % കഴിഞ്ഞു

0
43

കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സീൻ 2 ഡോസ് എടുത്തവർ 71% ആയതായി ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു. അതേസമയം ആദ്യ ഡോസ് എടുത്തവർ 79% ആയെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവും 2 ഡോസ് വാക്സീൻ എടുത്തവരുടെ എണ്ണം 70%കവിഞ്ഞതും സാമൂഹിക പ്രതിരോധശേഷിയെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ അടുപ്പിച്ചതായും, ആഗോള തലത്തിൽ ഏറ്റവും മെച്ചപ്പെട്ട സാഹചര്യമാണ് നിലവിൽ രാജ്യത്ത് ഉള്ളതെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് പറഞ്ഞു, ഫർവാനിയയിലെ ആശുപത്രി പദ്ധതി സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം
പുതിയ ആശുപത്രി സമുച്ചയം അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും.