ഖത്തർ അമീർ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കും

0
32

യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സെഷനിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. സെപ്റ്റംബർ 21 മുതൽ 27 വരെ ന്യൂയോർക്കിലാണ് സെഷൻ.അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും അസംബ്ലിയിൽ പങ്കെടുക്കും.
യുഎൻ ആസ്ഥാനത്ത് നടക്കുന്ന ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ അമീർ പ്രസംഗിക്കും. കഴിഞ്ഞ തവണ കോവിഡ് സാഹചര്യങ്ങൾ രൂക്ഷമായതിനാൽ വെർച്വൽ സമ്മേളനമായിരുന്നു.