കുവൈത്ത് സിറ്റി : കുവൈത്തിലെ സൗത്ത് സുറ റോഡിൽ നിർമ്മാണത്തിലിരുന്ന പ്രോജക്റ്റിന്റെ ഒരു ഭാഗം വെള്ളിയാഴ്ച തകർന്നുവീണു, തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അതിനിടയിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന്അഗ്നിശമന വകുപ്പിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.