കുവൈത്ത് സിറ്റി : നിലവിൽ കുവൈത്ത് വിമാനത്താവളത്തിൽ അനുവദിച്ചിരിക്കുന്ന 10,000 പ്രതിദിന യാത്രക്കാർ എന്നത്, വർദ്ധിപ്പിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മന്ത്രിസഭയോട് വീണ്ടും അഭ്യർത്ഥിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയാൽ മാത്രമേ വിമാന ടിക്കറ്റ് നിരക്കിൽ കുറവ് വരികയുള്ളൂ.ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ, ഇവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് ഉണ്ടായത്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള പരിമിതമായ ക്വാട്ടയാണ് നിരക്ക് വർദ്ധനവിന് കാരണമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്
Home Middle East Kuwait KIAയിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തണമെന്ന ആവശ്യവുമായി വീണ്ടും ഡിജെ സി എ