നിയമലംഘകരായ 150 പ്രവാസികൾ ജഹ്റയിൽ പിടിയിൽ

0
28

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റയിൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ സുരക്ഷാ പരിശോധനയിൽ 150 താമസനിയമലംഘകർ പിടിയിലായി. ഇതിൽ 70 പേർ താമസ നിയമലംഘകരാണ്. മറ്റുള്ളവർ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയവരും. അൽ റഹിയ അൽ ബരിയ പ്രദേശത്ത് ഒട്ടക തീറ്റ ചന്തയിൽ നിന്നാണ് 80 പേരെ അറസ്റ്റ് ചെയ്തത്. ഒളിച്ചോടിയ പ്രവാസികളിൽ പലരും അറസ്റ്റ് സമയത്ത് മറ്റ് ചില സ്പോൺസർമാർക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഏഷ്യക്കാരും അറബികളുമാണ്.അറസ്റ്റ് ചെയ്തവരെ അവരുടെ മൊഴിയെടുക്കാനും ആരാണ് അഭയം നൽകിയതെന്ന് അറിയുന്നതിനുമായി പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. ഇവർക്ക് അഭയം നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. നിയമലംഘനത്തിന് പിടിയിലായവരെ തടവിലാക്കുകയും തുടർന്ന് നാടുകടത്തുകയും ചെയ്യും, കൂടാതെ കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് തടയുകയും ചെയ്യും.