കുവൈത്ത് – ഇറാഖ് നേരിട്ടുള്ള വിമാന സർവീസ് അടുത്തയാഴ്ച മുതൽ, യാത്രാനുമതി സ്വദേശികൾക്ക് മാത്രം

0
31

കുവൈത്ത് സിറ്റി : കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ രണ്ടാഴ്ചത്തേക്ക് ഇറാഖിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നു. വിശുദ്ധ ദേവാലയങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകുന്നതിനായാണിത്. അബ്ദാലി ലാൻഡ് പോർട്ട് കഴിഞ്ഞ 21 മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കുവൈറ്റ് സ്വദേശികൾ അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ എന്നിവർക്കാണ് ഇതിന് യാത്രാനുമതി. യാത്രക്കാർ വാക്സിനേഷൻ പൂർത്തീകരിക്കുകയും വേണം. അടുത്ത ആഴ്ച ആരംഭിച്ച് രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസ് നീണ്ടുനിൽക്കുക.