കുവൈത്തിൽ പ്രവാസി ഹെറോയിനുമായി പിടിയിൽ

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ഇ ഹെറോയിനുമായി പിടിയിൽ. നേപ്പാൾ സ്വദേശിയാണ് പിടിയിലായത്. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ പെട്രോളിംഗ് ഉദ്യോഗസ്ഥർ ഹവല്ലിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് അസ്വഭാവിക സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിച്ചതിൽ നിന്ന് അഞ്ച് പാക്കറ്റ്ഹെറോയിൻ പിടികൂടി. വാഹനം ഓടിച്ചിരുന്ന നേപ്പാൾ സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഉപഭോക്താക്കൾക്ക് പാഴ്സലുകൾ കൈമാറുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്ന് പ്രതി കുറ്റസമ്മതം നടത്തി.