കുവൈത്തിൽ ബിരുദധാരികളായ സ്വദേശി യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം

0
22

കുവൈത്ത് സിറ്റി: സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറപ്പെടുവിച്ച ഔദ്യോഗിക കണക്കനുസരിച്ച് ബിരുദധാരികളായ നിരവധി സ്വദേശി യുവതി യുവാക്കളാണ് തൊഴിൽരഹിതർ ആയിട്ടുള്ളത്. ഇതിൽ ബിരുദധാരികളായ തൊഴിൽ ലഭിക്കാത്ത യുവാക്കളുടെ എണ്ണം 50 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .2021 ജൂൺ അവസാനം വരെ സിവിൽ സർവീസ് കമ്മീഷനിൽ (CSC) രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ സ്വദേശികളുടെ എണ്ണം 7,668 ആണ്. അവരിൽ 46 ശതമാനം പുരുഷന്മാരും 54 ശതമാനം സ്ത്രീകളുമാണ്. അവിവാഹിതരായ യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ കൂടുതലാണ്, ഏകദേശം 53.59 ശതമാനം, അതേസമയം വിവാഹിതരായ 37.58 ശതമാനം പേർ തൊഴിൽ രഹിതർ ആണ്.സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാർക്കിടയിൽ ആണ് ആണ് തൊഴിലില്ലായ്മ രൂക്ഷം. സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 39.7 ശതമാനം ആയിരിക്കുമ്പോൾ പുരുഷന്മാരിൽ ഇത് 69.7 ശതമാനം ആണ്.