പ്രവാസം മതിയാക്കി മടങ്ങുന്ന മുതിർന്ന പൗരന്മാർക്ക് അംബാസിഡറുമായി കൂടിക്കാഴ്ച നടത്താൻ അവസരം

0
18

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും (60 വയസിന് മുകളിലുള്ളവര്‍) അവരുടെ പങ്കാളിക്കും, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ സന്ദര്‍ശിച്ച് അവരുടെ അനുഭവങ്ങള്‍ വ്യക്തിപരമായി പങ്കുവയ്ക്കാൻ അവസരം. എല്ലാ മുതിര്‍ന്ന പൗരന്മാരെയും ഇതിനായി ക്ഷണിക്കുന്നുവെന്ന് സിബി ജോര്‍ജ് അറിയിച്ചു.

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്താണ് പലർക്കും ഉള്ളത് ആയതിനാൽ തന്നെ മികച്ച ആശയങ്ങൾ പങ്കുവയ്ക്കാൻ ഇവർക്കാകുമെന്ന് അംബാസിഡർ പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും, ഇന്ത്യ – കുവൈത്ത് ഉഭയകക്ഷി ബന്ധം കൂടുതല്‍ പ്രൊത്സാഹിപ്പിക്കുന്നതിനും ഇത് ഉപകാരപ്പെടും

ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, സ്ഥാനപതിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും, യാത്ര പുറപ്പെടുന്ന തീയതിയും ഉള്‍പ്പെടുത്തി socsec.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് ഒരു ഇ-മെയില്‍ സന്ദേശം അയക്കേണ്ടതാണ്.