കാലാതീതമായ വർണ്ണ കാഴ്ചകളുമായി ജോയിസ് സിബിയുടെ ചിത്രപ്രദർശനം

0
41

കുവൈത്ത് സിറ്റി: കാലം മായ്ക്കാത്ത അനുഭവ സ്മരണകൾ കോർത്തിണക്കിയ ഒരു പിടി നല്ല ചിത്രങ്ങളുമായി ശ്രീമതി ജോയിസ് സിബിയുടെ ചിത്രപ്രദർശനം. മികച്ച ചിത്രകാരിയും ഒപ്പം കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിൻ്റെ ജീവിത സഖിയുമാണ് ജോയിസ് സിബി. ഹവല്ലിയിലെ അൽ മുതാസിം സ്ട്രീറ്റിലുള്ള
കുവൈത്ത് ആർട്സ് അസോസിയേഷനിലാണ് ചിത്രപ്രദർശനം . ‘ ഗ്ലിം സസ് ഓഫ് ടൈം ലസ് ഇന്ത്യ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദർശനം ആസ്വാദകർക്ക് നവ്യാനുഭവമായിരിക്കും. സെപ്തംബർ20 ന് വൈകീട്ട് 7.30 നാണ് ഉദ്ഘാനം. സെപ്തംബർ 20 മുതൽ 30 വരെ പ്രദർശനം നീണ്ടു നിൽക്കും