വാണിജ്യ സന്ദർശക വിസകൾ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് അനുമതി

0
26

കുവൈത്ത് സിറ്റി: ആര്‍ട്ടിക്കിള്‍ 18-ലെ വ്യവസ്ഥകള്‍ അനുസരിച്ച്, വാണിജ്യ സന്ദർശക വിസകൾ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയതായി കുവൈത്തിലെ മാനവവിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൗസ അറിയിച്ചു. തൊഴിലാളിയെ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് അതോറിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ്തെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ അംഗീകാരം ഇതിന് ലഭിച്ചിട്ടുണ്ട്, അതനുസരിച്ച് രാജ്യത്തുള്ള തൊഴിലാളികള്‍ക്ക് നല്‍കുന്ന വാണിജ്യ വിസിറ്റ് വിസയെ ഒരു വര്‍ക്ക് റെസിഡന്‍സിലേക്ക് മാറ്റാന്‍ സാധിക്കും..

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തില്‍, കൊമേഴ്‌സ്യല്‍ വിസിറ്റുകളില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന അധ്യാപകര്‍ക്കുള്ള റെസിഡന്‍സ് പെര്‍മിറ്റ് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.