സൗദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളിയെ വെടിവെച്ച സ്വദേശിക്ക് 7 വർഷം തടവ്

0
25

റിയാദ്: സൗദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ കൊല്ലം സ്വദേശിയ വെടിവെച്ച് പരിക്കേൽപ്പിച്ച സൗദി പൗരന് ഏഴുവർഷം തടവ്. കഴിഞ്ഞ ആഗസ്റ്റ് 12ന് റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിലായിരുന്നു കേസിനാസ്പദമായ സംഭവം.ട്രക്കിൽ ഫുൾടാങ്ക് എണ്ണയടിച്ച സ്വദേശിയോട് പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരനായ മുഹമ്മദിന് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രതിക്കെതിരേ കടുത്ത ശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് തടവ് ശിക്ഷ വിധിച്ച കോടതി പിഴ ഒടുക്കണം എന്നും നിർദേശിച്ചു.. പ്രതിയുടെ പക്കലുണ്ടായിരുന്ന തോക്ക് കോടതി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.