കുവൈത്ത് സിറ്റി: കഴിഞ്ഞ മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സർക്കാർ മേഖലയിൽ 2,089 പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചു.അതേ കാലയളവിൽ 10,780 കുവൈത്ത് സ്വദേശികളായ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ആവശ്യമായ മാറ്റിസ്ഥാപിക്കൽ അനുപാതം നേടാൻ, കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. ഈ കണക്കനുസരിച്ച് കുവൈത്ത് ഇതര ജീവനക്കാരുടെ എണ്ണം മാർച്ച് 24 ന് 71,600 ആയിരുന്നു എങ്കിൽ ആഗസ്റ്റ് 17 ന് ഇത് 69,511 ആയി കുറഞ്ഞു. അതേസമയം കുവൈത്ത് സ്വദേശികളായ ജീവനക്കാരുടെ എണ്ണം 308,409 ൽ നിന്ന് 319,189 ആയി ഉയർന്നു.പുതിയ കണക്കുകൾ പ്രകാരം, കുവൈറ്റ് ഇതര തൊഴിലാളികളുടെ എണ്ണം കുറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ മേഖലകൾ മെഡിക്കൽ, അധ്യാപനം, വിദ്യാഭ്യാസ പരിശീലനം തുടങ്ങി മറ്റ് സേവന ജോലികളും ആണ്. അതേസമയം, നിയമം, രാഷ്ട്രീയം, ഇസ്ലാമിക കാര്യങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു.
മെഡിക്കൽ, ഹെൽത്ത് സർവീസസ് ജോലികളിൽ കുവൈറ്റ് ഇതര ജീവനക്കാരുടെ എണ്ണം മാർച്ചിൽ 31,417 ആയിരുന്നുവെങ്കിൽ നിന്ന് ഓഗസ്റ്റിൽ 30,815 ആയി കുറഞ്ഞു.അധ്യാപന, വിദ്യാഭ്യാസം പരിശീലന ജോലികളിൽ കുവൈത്ത് ഇതര തൊഴിലാളികൾ 24,321 ൽ നിന്ന് 23,623 ആയി കുറഞ്ഞു,സേവന ജോലികളിൽ 428 ഉം ആയി കുറഞ്ഞു.നിയമം, രാഷ്ട്രീയം, ഇസ്ലാമിക് അഫയേഴ്സ് ജോലികൾ എന്നിവയുടെ ഗ്രൂപ്പിലെ കുവൈറ്റ് ഇതര തൊഴിലാളികളുടെ എണ്ണം 3,162 ൽ നിന്ന് 3,252 ആയി ഉയർന്നു, കഴിഞ്ഞ 5 മാസത്തിനുള്ളിൽ നിയമിതരായത് 90 പേർ.