ലൈസൻസില്ലാതെ വാഹനമോടിച്ച പ്രവാസിയെ നാടുകടത്തും

കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഒരു പ്രവാസിയെ ഒരാഴ്ച തടവിലാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് അഫയേഴ്സ് സെക്ടർ അറിയിച്ചു. ഇയാളെ ട്രാഫിക് നിയമലംഘന അന്വേഷണ വകുപ്പിലേക്കും തുടർന്ന് ട്രാഫിക് കോടതിയിലേക്കും റഫർ ചെയ്തു. നിയമലംഘനം നടത്തിയതിന് പ്രവാസിയെ രാജ്യത്ത് നിന്ന് നാടുകടത്താൻ കോടതി ഉത്തരവിട്ടു.