ഡൽഹി: വിവാദ കാർഷിക നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി. സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് രാകേഷ് ടികായത്ത് കര്‍ഷകസമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്ന തീവെട്ടിക്കൊള്ളക്കാരനാണ് എന്ന് ബിജെപിയുടെ ഭാറൈച്ച് എം.പിയായ അക്ഷയ്വര്‍ ലാല്‍ ആരോപിച്ചത്.‘ടികായത് തീവെട്ടിക്കൊള്ളക്കാരനാണ്. കര്‍ഷകരുടെ ഭാഗത്ത് നിന്നും ഒരു പ്രശ്നവുമില്ല. ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നവര്‍ മുഴുവന്‍ സിക്കിസ്ഥാനില് നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള രാഷ്ട്രീയക്കാര്‍ മാത്രമാണ്, എന്നും അക്ഷയ്വര്‍ പറഞ്ഞു.
കാനഡയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് പണം വരുന്നതെന്നും ഇത്തരത്തില്‍ ഇന്ത്യയിലെത്തുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്നും അക്ഷയ്വര്‍ പറഞ്ഞു.